കിണറ്റിൽ വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 30 അടി താഴ്ചയുള്ള കിണറ്റിനുള്ളിലേക്ക് വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് ചാത്തമംഗലത്ത് ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ചാത്തമംഗലം കുളങ്ങരകണ്ടിയിൽ മാധവൻ്റെ പശുക്കിടാവാണ് 10 അടി വീതിയും 30 അടി താഴ്ചയുമുള്ള അപകടാവസ്ഥയിലായിട്ടുള്ള കിണറ്റിൽ വീണത്. സംഭവം നടന്ന ഉടനെ തന്നെ പശുക്കുട്ടിയുടെ ഉടമസ്ഥർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
തുടർന്ന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ റെസ്ക്യൂ ബെൽറ്റ്, ബോഡി ഹാർണസ്, റോപ്പ് എന്നിവയുടെ സഹായത്തോടെ കിണറ്റിലിറങ്ങി പശുവിനെ സുരക്ഷിതമായി ബന്ധിച്ചുകൊണ്ട് പുറത്തേക്കെടുക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ് ആണ് രക്ഷാ പ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ വി. സലീം, കെ. അഭിനേഷ്, അനു മാത്യു, രത്നരാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...