തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം കനത്ത മഴയില്‍ തകര്‍ന്നു. ഈ വഴി കടന്നുപോകുന്ന വലിയ തോടിന് കുറുകെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിനടിയിലൂടെയുള്ള ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് പാലത്തിന്‍റെ സംരക്ഷണ ഭിത്തിയും തൂണുകളും ഉള്‍പ്പടെ തകര്‍ച്ച നേരിട്ടിരുന്നു. പ്രദേശവാസികളായ ആളുകള്‍ക്ക് ബസ് സ്റ്റാന്‍റ് ഭാഗത്ത് നിന്നും പഞ്ചായത്ത് ഓഫീസ്, ചന്ത എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന റോഡിലേക്ക് വേഗത്തില്‍ കടക്കുവാന്‍ ഇതുവഴി സാധിച്ചുരുന്നു.

എന്നാല്‍ പാലം തകര്‍ച്ച നേരിട്ടതോടെ ജനങ്ങള്‍ക്ക് ഈ പാലത്തിലൂടെ നടക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്‌. പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യം ഉന്നയിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വലിയ തടികളും കമ്പുകളും പാലത്തിന്‍റെ തൂണുകളില്‍ തട്ടി നില്‍ക്കുന്നതും കാണാം. സ്കൂള്‍ വിദ്യാര്‍ഥികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഈ നടപ്പാലം ഉപയോഗിച്ചിരുന്നു. നടപ്പാലം പുനര്‍ നിര്‍മ്മിച്ച് കാല്‍നട യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...