ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായാണ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടിരിക്കുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിൽ ഉൾപ്പെടുന്ന 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിയുടെ ആവശ്യങ്ങൾക്കായാണ് പ്രധാനമായും വെള്ളം എത്തിക്കുന്നത്. ഇതിനായി സെക്കൻഡിൽ 200 ഘനയടി വെള്ളം വീതം അടുത്ത 120 ദിവസത്തേക്ക് തുറന്നുവിടും. സെക്കന്‍ഡില്‍ 350 ക്യൂസെക്‌സ് (ഘനയടി) വെള്ളമാണ് ടണല്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തേക്കടിയില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചത്. സാധാരണ ഗതിയില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ ജൂണ്‍ ഒന്നാം തിയതിയോടെ തന്നെ കാര്‍ഷിക ആവശ്യത്തിന് വെള്ളം എടുക്കാന്‍ ഷട്ടര്‍ തുറക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായതിനാല്‍ ഷട്ടര്‍ തുറക്കുന്നത് നീളുകയായിരുന്നു.

തേനി കമ്പം താഴ്‌വരയിലെ 14707 ഏക്കര്‍ ഭൂമിയിലെ ഒന്നാം ഘട്ട നെല്‍കൃഷിയ്ക്കായാണ് വെള്ളം കൊണ്ടുപോകുന്നത്. ആകെ സെക്കന്‍ഡില്‍ കൊണ്ടു പോകുന്ന 350 ക്യൂസെക്‌സ് വെള്ളത്തില്‍ 200 ക്യൂസെക്‌സ് വെള്ളം കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കും. ബാക്കി 150 ക്യൂസെക്‌സ് വെള്ളം മധുര കോര്‍പ്പറേഷനിലെ കുടിവെള്ള അവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. 120 ദിവസത്തേയ്ക്കാണ് ഡാം തുറന്ന് വിട്ടിരിയ്ക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടർ ഉയർത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...