കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് തുടരും. GeographicReference

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവർ ആവശ്യമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. മഴ പെയ്യുന്ന സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും മീൻപിടിക്കുന്നതും വെള്ളം കവിഞ്ഞൊഴുകുന്ന റോഡുകൾ മുറിച്ചുകടക്കുന്നതും അപകടകരമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...