കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തി കൃഷി നശിപ്പിക്കുന്നുണ്ട്.  നെടിയകാല സ്വദേശി പുത്തന്‍വീട്ടില്‍ സെയ്തിന്‍റെ രണ്ടരയേക്കറോളം വരുന്ന കൃഷിയാണ് കാട്ടാനകള്‍ പൂര്‍ണ്ണമായി നശിപ്പിച്ചത്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വന്ന് കൃഷി തുടങ്ങിയതായിരുന്നു സെയ്ത്.

ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയ നെടിയകാലാ പുത്തന്‍ വീട്ടില്‍ സലിം, ഹുസൈന്‍ എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാനകള്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. സമീപത്തെ മതില്‍ തകര്‍ത്ത് കൃഷിയിടത്തില്‍ എത്തിയ കാട്ടാന വാഴ, കവുങ്ങ്, തെങ്ങ്, കാച്ചില്‍, ചേമ്പ്, ചേന, വാഴ,കപ്പ തുടങ്ങിയവയെല്ലാം കാട്ടാനകള്‍ നശിപ്പിച്ചു. കാര്‍ഷിക വായ്പകള്‍ എടുത്താണ് പലരും കൃഷി തുടങ്ങിയത്. പുലര്‍ച്ചെ പ്രദേശത്തെ വീടുകളുടെ  സമീപത്തേക്ക് എത്തിയ കാട്ടാനകളെ ഓടിച്ച് വിടുന്നതിനിടെ കഷ്ടിച്ചാണ് മുന്‍ പഞ്ചായത്ത് അംഗം നസീമയും കുടുംബവും ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടിയത്.

നെടിയകാല പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരില്‍ നിന്ന് ഉയരുന്ന ആക്ഷേപം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇടയിലാണ് കാട്ടാന ശല്യം ഇത്രയധികം വര്‍ധിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...