ഡൽഹി: പ്രഗതി മൈതാനം തുരങ്കത്തിനുള്ളിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. കാറിൽ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവർത്തകനേയും തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്നു. ചെങ്കോട്ടയിൽനിന്ന് സ്വകാര്യ ഓൺലൈൻ ടാക്സി വിളിച്ച ഇരുവരേയും ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിർത്തിയായിരുന്നു കവർച്ച. റിങ് റോഡ് ടണലിൽ കയറിയപ്പോൾ മുതൽ രണ്ട് ബൈക്കിലായി നാല് പേർ പിന്തുടർന്നിരുന്നു. തുരങ്കത്തിലെ വളവിൽ വച്ച് ബൈക്കുകൾ വട്ടംനിർത്തിയാണ് കാർ തടഞ്ഞത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവർ ഇറങ്ങി ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കും നേരെ തോക്കുചൂണ്ടി പണം അപഹരിക്കുകയായിരുന്നു. ഡെലിവറി ഏജന്റ് പട്ടേൽ സാജൻ കുമാറിന്റെ പരാതിയിൽ കേസെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.