പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം ; 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തി 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്മൻ, കൊമ്പൻ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയാണ്. 2000 ജനുവരി 12ന് ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വർണ്ണാഭരണങ്ങളും കവര്‍ന്നു.

നിരവധി മോഷണ കേസുകൾ ഉള്ളതിനാൽ കുമാർ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ആക്രി ശേഖരണത്തിന്റെ മറവിലാണ് കുമാർ മോഷണങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പുറകിലും കുമാറാണെന്ന് കണ്ടെത്തി. തമിഴ്നാട് പാളയംകോട്ടയിൽ നടന്ന മോഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാൽ ഇയാളെ പാളയംകോട്ടയിലെ അതിസുരക്ഷാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...