കോഴഞ്ചേരി : തിരുവാഭരണ ഘോഷയാത്ര പുറപ്പെടാൻ ദിവസങ്ങൾമാത്രം അവശേഷിക്കേ പരമ്പരാഗത പാത ഒരുക്കുന്നതിൽ അലസത. പന്തളത്തുനിന്ന് പുറപ്പെട്ട് കുറിയാനിപ്പള്ളി വഴി പരമ്പരാഗതപാതയിലൂടെ കിടങ്ങന്നൂർ ജംഗ്ഷനിലെത്തുന്ന കാഞ്ഞിരത്തുംമൂട് ഭാഗത്ത് പാത നടപ്പാതയായി തുടരുകയാണ്. പന്തളം താരയെന്ന് പഴയ രേഖകളിൽ ഉൾപ്പെടുത്തിയ വീതിയേറിയ പാത കൈയേറ്റത്തെ തുടർന്ന് ഇവിടെ നാലടി വീതിയുള്ള പാതയായി മാറി. പമ്പാ ഇറിഗേഷൻ റോഡിൽനിന്ന് കിടങ്ങന്നൂരിലേക്ക് വരുന്ന പാതയിൽ കലുങ്ക് പൊളിച്ചുപണിയുന്ന പണിയുടെ ഭാഗമായി കോൺക്രീറ്റ് ജോലികൾ നടന്നത് വെള്ളിയാഴ്ചയാണ്. കോൺക്രീറ്റുപണി പൂർത്തിയാക്കി വാർക്കത്തട്ട് നീക്കം ചെയ്ത് സഞ്ചാരയോഗ്യമാകണമെങ്കിൽ മൂന്നാഴ്ച വേണ്ടിവരും. ആറുനാൾ കഴിഞ്ഞെത്തുന്ന തിരുവാഭരണപേടക ഘോഷയാത്ര ഇതുവഴി എങ്ങനെ പോകുമെന്നതിൽ ആശങ്കയുണ്ട്. കലുങ്കിനെ ബഡിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ല. കലുങ്കും നിലവിൽ റോഡും തമ്മിൽ 15 അടിയോളം താഴ്ചയുണ്ട്. ഇവിടെ 200 മീറ്ററോളം നീളത്തിൽ പാത കാടുമൂടി കിടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1