വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് സഹപൈലറ്റ് എടിസിയിലേക്ക് അടിയന്തിര സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജിസിഎ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് സഹപൈലറ്റ് എടിസിയിലേക്ക് അടിയന്തിര സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്ന് (mayday) ഡയറക്ട്‌റേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. എന്നാല്‍ അതിന് ശേഷം വിമാനത്തില്‍ നിന്ന് യാതൊരുവിധ മറുപടിയും ലഭിച്ചില്ലെന്ന് ഡിജിസിഎ. അടിയന്തിര സന്ദേശം ലഭിച്ചെങ്കിലും തിരിച്ച് എടിസിയില്‍ നിന്നുണ്ടായ കോളുകള്‍ക്ക് ഒന്നും വിമാനത്തില്‍ നിന്നും മറുപടി ലഭിച്ചില്ല എന്നാണ് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നത്. അടിയന്തിര സന്ദേശത്തിന് ഉടന്‍ മറുപടി നല്‍കിയിരുന്നുവെന്നും ഡിജിസിഎ പ്രസ്താവനയില്‍ പറയുന്നു.

ഗുരുതരമായ സാഹചര്യങ്ങളില്‍ വിമാനത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശമാണ് മേഡേ. എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് വിമാനം തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്നും കറുത്ത പുക ഉയരുന്നതാണ് ശ്രദ്ധയില്‍പെട്ടതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും കണ്ടുനിന്നവരും പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക തകരാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് എത്തി, അവിടെ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...