പത്തനംതിട്ട : പതിറ്റാണ്ടുകളായി റാന്നി മേഖലകളിലെ വനാതിര്‍ത്തികളില്‍ കര്‍ഷകര്‍ കൈവശം വച്ച് സര്‍വ്വ സ്വതന്ത്രമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന 1500 ഹെക്ടര്‍ കൃഷിഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള റാന്നി ഡി.എഫ്.ഒ യുടെ അസാധാരണ ഉത്തരവ് പിന്‍വലിക്കാത്തത് പ്രതിഷേധാര്‍ഹവും കര്‍ഷക ദ്രോഹവുമാണന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഈ ഉത്തരവ് മൂലം കൃഷിക്കാര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പടെയുള്ളവ മുറിച്ച് മാറ്റുന്നതിന് സാധിക്കുകയില്ല. റാന്നി ഡി.എഫ്.ഒ യുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും അത് പാലിക്കാത്തതിനെത്തുടര്‍ന്ന് നാറാണംമൂഴി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കക്കുടുമണ്‍ ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്കുവേണ്ടി വന്‍ ജനകീയ പ്രക്ഷോഭത്തിന് ഡി.സി.സി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവിന്റെ മറവില്‍ വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകരെ വനംവകുപ്പ പിഢിപ്പിക്കുകയാണ്. പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കുന്നതിന് യാതൊരു നടപടിയും സ്ഥലം എം.എല്‍.എ കൂടിയായ രാജു എബ്രഹാം സ്വീകരിക്കുന്നില്ലെന്നും ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന്‍ നീറുംപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റമാരായ റ്റി.കെ സാജു, റിങ്കു ചെറിയാന്‍, ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍ സോജി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു മരുതിക്കല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരയ സണ്ണി മാത്യു, ജോര്‍ജ്ജ് ജോസഫ്, ഷാജി പതാലില്‍, ജയിംസ് കക്കാട്ടുകുഴി, ആനിയമ്മ, അച്ചന്‍കുഞ്ഞ്, ഷാജി കൈച്ചിറ, പി.വി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.