കൊല്ലം : സംസ്ഥാന സ്ഥാനാര്‍ത്ഥിനിര്‍ണയ സമിതി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവര്‍ക്ക് അംഗീകാരം നല്‍കാനും കൈപ്പത്തി ചിഹ്നം നല്‍കാനും കെ.പി.സി.സി. പ്രസിഡന്റ് കൊല്ലം ഡി.സി.സി. പ്രസിഡന്റിന് നിര്‍ദേശം നല്‍കി.
ശാസ്താംകോട്ട ആനയടി ഡിവിഷനില്‍ സ്ഥാനാര്‍ഥിയായ റഷീദ്, പോരുവഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായ ധനകൃഷ്ണപിള്ള, മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍ലി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പോരുവഴി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായ സജിത്ര, നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആനക്കോട്ടൂര്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജി.നായര്‍, പിണറ്റിന്‍മൂട് വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ആര്‍.സത്യഭാമ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പനയം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സുവര്‍ണകുമാരി, മൈനാഗപ്പള്ളി ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ത്ഥി രവി മൈനാഗപ്പള്ളി, ചവറ ബ്ലോക്ക് പഞ്ചായത്ത് ശങ്കരമംഗലം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ പാലയ്ക്കല്‍ ഗോപന്‍, വെട്ടിക്കവല ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി.രാധാമണിയമ്മ, ശൂരനാട് വടക്ക് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജി.രഘുകുമാര്‍ എന്നിവര്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്കാണ് കൈപ്പത്തി ചിഹ്നം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.കെ.പി.സി.സി. നിയോഗിച്ച സമിതി ചര്‍ച്ച ചെയ്താണ് ഡി.സി.സി. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച റിപ്പോര്‍ട്ട് കെ.പി.സി.സി. പ്രസിഡന്റിന് കൈമാറും.