Monday, May 20, 2024 4:49 am

അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക്‌ ​ സമനില തെറ്റി : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്​ സമനില തെറ്റിയിരിക്കുകയാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍​. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫ്​​ നേതാക്കള്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണത്തിന്​ ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ മുല്ലപ്പള്ളിയുടെ പ്രതികരണം.

ഏത്​ നിമിഷവും താന്‍ ജയിലിലേക്ക്​ പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ്​​ മുഖ്യമന്ത്രിക്ക്​ വന്നിരിക്കുന്നു​. അതിനാലാണ്​ അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച്‌​ പൊതുസമൂഹത്തിന്​ മുമ്ബില്‍ വ്യക്​തിഹത്യ നടത്തുന്നത്​. ഇതിനെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന്​ പരാജയപ്പെടുത്തും.

സര്‍ക്കാറിന്റെ എല്ലാ കൊള്ളരുതായ്​മകളും തുറന്നുകാട്ടി സമൂഹത്തിന്​ മുന്നില്‍ ഇനിയും അവതരിപ്പിക്കും. പ്രതികാര നടപടിയെടുത്ത്​ നിശ്ശബദ്മാക്കാമെന്ന്​ കരുതേണ്ട. പ്രതിപക്ഷ നേതാവിനെക്കുറിച്ച്‌​ അഭിമാനമാണുള്ളത്​​. കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ അദ്ദേഹം ഓരോന്നായി തുറന്നുകാണിക്കുകയാണ്​. സ്​പ്രിന്‍ക്ലറടക്കമുള്ള അഴിമതികളാണ്​ ഇവിടെ നടന്നത്​. ഇക്കാര്യങ്ങളൊന്നും ഇതുവരെ നിഷേധിക്കാന്‍ സര്‍ക്കാറിന്​ കഴിഞ്ഞിട്ടില്ല.

യു.ഡി.എഫ്​ നേതാക്കള്‍ക്കെതിരെ ബാര്‍ കോഴക്കേസില്‍ ഉയര്‍ന്ന പരാതി എല്‍.ഡി.എഫ്​ സര്‍ക്കാര്‍ നാല്​ തവണ അന്വേഷിച്ചതാണ്​. അന്നെല്ലാം ക്ലീന്‍ ചീറ്റ്​ നല്‍കിയതുമാണ്​. അതേസമയം, ബാര്‍ കോഴയുമായി ബന്ധപ്പെട്ട്​ 10 കോടി രൂപ കേരള കോണ്‍ഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിക്ക്​ ഓഫര്‍ ചെയ്​തുവെന്ന്​ ബിജു രമേശ്​ ആരോപിച്ചിരിക്കുന്നു​​. എന്തുകൊണ്ട്​ ഇതിനെക്കുറിച്ച്‌​ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. എല്‍.ഡി.എഫിലെത്തിയതോടെ ജോസ്​ കെ. മാണിയെ പരിശുദ്ധനാക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​.

ഒരു പ്രവാസിയില്‍നിന്ന്​ 50 ലക്ഷം തട്ടിയെന്ന്​ സി.പി.എമ്മിന്റെ കൂടെനില്‍ക്കുന്ന സ്വതന്ത്ര എം.എല്‍.എക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്​. സംഭവത്തില്‍ തെളിവുണ്ടെന്ന്​ ഹൈകോടതിയും പറഞ്ഞിരിക്കുന്നു. എന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ​എല്‍.ഡി.എഫ്​ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ പുതിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്​​. തന്റെ കീഴിലെ മന്ത്രിമാരുടെ കൈകള്‍ അഴിമതി പുരളാത്തതാണെന്ന്​ ഉറപ്പിച്ച്‌​ പറയാന്‍ മുഖ്യമന്ത്രിക്ക്​ കഴിയുമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി...

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...