ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് (ICL Fincorp Ltd.) മാനേജ്മെന്റ് തികഞ്ഞ മൌനം പാലിക്കുന്നത് നിക്ഷേപകരില്‍ കൂടുതല്‍ സംശയവും ആശങ്കയും ഉളവാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് NCD മുതലായ ഡിബഞ്ചറുകളില്‍ വന്‍ തുകകള്‍ നിക്ഷേപിച്ചവര്‍. ഐ.സി.എല്‍. പോലൊരു മുന്‍നിര കമ്പനിയിലെ ജീവനക്കാര്‍ വളരെ ആസൂത്രിതമായി, അതും നീണ്ട ഒന്‍പതു വര്‍ഷക്കാലം തുടര്‍ച്ചയായി തട്ടിപ്പ് നടത്തിയത് എങ്ങനെയെന്നും ചോദ്യമുയരുന്നു. പ്രഗല്‍ഭരായ അഭിഭാഷകരുടെ ഒരു നീണ്ടനിര തന്നെ ICL കമ്പനിക്ക് ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നത് ?. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസത്തിലധികം കഴിഞ്ഞിട്ടും 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് നിസ്സാരവല്‍ക്കരിക്കുവാനുള്ള ശ്രമമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ഇരിഞ്ഞാലക്കുടയിലെ കേന്ദ്ര ഓഫീസില്‍ ശുചിമുറി ഒഴികെ എല്ലായിടവും 24 മണിക്കൂറും വീഡിയോയും ഓഡിയോയും  ലഭിക്കുന്ന അത്യാധുനിക സി.സി.ടി.വി നിരീക്ഷണത്തിലാണ്. കൂടാതെ പോലീസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നേത്രുത്വത്തില്‍ വിജിലന്‍സ് വിഭാഗവും ഇവിടെ വളരെ സജീവമാണ്. ഡ്യൂട്ടിക്ക് കയറിയാല്‍ ഒരു ചായ കുടിക്കുവാന്‍ പോലും പുറത്ത് പോകുവാന്‍ അനുവാദമില്ല. ഭക്ഷണവും ചായയുമൊക്കെ ആവശ്യമുള്ളവര്‍ക്ക് കാന്റീനില്‍ നിന്നോ ഓര്‍ഡര്‍ നല്‍കി പുറത്തുനിന്ന് വരുത്തിയോ കഴിക്കാം. ഇത്രയധികം സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ഒരു ഓഫീസില്‍, അതും ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് (ICL Fincorp Ltd.) ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍, നാല് ജീവനക്കാര്‍ മാത്രം ചേര്‍ന്ന് 30 കോടിയോളം രൂപ എങ്ങനെ തട്ടിയെടുത്തു ?, ഇവരുടെ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ ? കൂടുതല്‍ തുക നഷ്ടമായിട്ടുണ്ടോ ? ഇവയാണ് ഇപ്പോള്‍ പ്രധാനമായി ഉയരുന്ന ചോദ്യങ്ങള്‍.

സാഹചര്യങ്ങള്‍ വിശകലനം ചെയ്‌താല്‍ ഈ തട്ടിപ്പിന്റെ വ്യാപ്തിയും ആഴവും ഇനിയും  വര്‍ദ്ധിക്കാം. കമ്പനിയിലെ ഓഡിറ്റിംഗ് വിഭാഗത്തിന്റെ അകമഴിഞ്ഞ സഹായമില്ലാതെ എങ്ങനെയാണ് 30 കോടിയോളം രൂപയുടെ തട്ടിപ്പ് നാല് വനിതാ ജീവനക്കാര്‍ മാത്രം ചേര്‍ന്ന് ഒന്‍പത് വര്‍ഷമായി നടത്തുന്നത് ?. ഡിബഞ്ചര്‍ വിഭാഗത്തില്‍ പന്ത്രണ്ടോളം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ നാലുപേര്‍ മാത്രം എങ്ങനെ പ്രതിപ്പട്ടികയിലായി ?. ഈ വിഭാഗത്തിലെ മറ്റു ജീവനക്കാരുടെ ശമ്പളം ശിക്ഷാനടപടിയുടെ ഭാഗമായി പകുതിയിലേറെ  വെട്ടിക്കുറച്ചതുകൊണ്ട് അവരോ മറ്റുള്ളവരോ കുറ്റവിമുക്തരാകുമോ ?. ഹെഡ് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ?. കമ്പനിയിലെ ഐ.ടി വിഭാഗത്തിന്റെ സഹായമില്ലാതെ സോഫ്റ്റ്‌വെയറില്‍ എങ്ങനെയാണ് കൃത്രിമം കാണിക്കുവാന്‍ കഴിയുക ?. നീണ്ട ഒന്‍പതു വര്‍ഷക്കാലം ജീവനക്കാര്‍ തുടര്‍ച്ചയായി തട്ടിപ്പ് നടത്തിയിട്ടും വിജിലന്‍സ് വിഭാഗം എന്തുകൊണ്ട് ഇത് കണ്ടുപിടിച്ചില്ല ?.  ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് നിക്ഷേപകരുടെ മുമ്പിലുള്ളത്.

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ (ICL Fincorp Ltd.) ജീവനക്കാര്‍ തട്ടിയെടുത്തത് കമ്പനിയുടെ ഷെയര്‍ തുകയോ ലാഭമോ അല്ല. ആയിരക്കണക്കിന് നിക്ഷേപകര്‍ ഡിബഞ്ചറില്‍ നിക്ഷേപിച്ച പണമാണ്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയേണ്ടത് നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും ആവശ്യമാണ്‌. തങ്ങള്‍ വിശ്വസിച്ചു പണം നിക്ഷേപിച്ച കമ്പനിയുടെ നിശബ്ദത നിക്ഷേപകരെ കൂടുതല്‍ ഭീതിപ്പെടുത്തുകയാണ്. ഡിബഞ്ചര്‍ ഇടപാടില്‍ കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് ഉടമകളുടെ മുമ്പിലുള്ള വലിയ വെല്ലുവിളിയായി മാറുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ക്കൂടി തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം പുറത്ത് കൊണ്ടുവരേണ്ടത് നിക്ഷേപകരോടൊപ്പം കമ്പനി ചെയര്‍മാന്‍ അഡ്വ.കെ.ജി. അനില്‍ കുമാറിന്റെയും ആവശ്യമായി മാറിക്കഴിഞ്ഞു. >>>  ദുരൂഹമായ ഡിബഞ്ചര്‍ ഇടപാടുകള്‍  >>> അന്വേഷണ പരമ്പര തുടരും…

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...

നേപ്പാൾ മിന്നൽപ്രളയം : കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി

0
കാഠ്മണ്ഡു : നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികൾക്ക് നൽകിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികൾക്ക്...