Wednesday, April 23, 2025 12:47 pm

ഹലോ ഡോക്ടര്‍ – ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ആശങ്കാകുലരായ പൊതുസമൂഹത്തിന്റെ  സംശയങ്ങള്‍ പരിഹരിക്കുന്നതിനും സഹായങ്ങള്‍ ചെയ്യുന്നതിനുമായി പത്തനംതിട്ട ഡി.സി.സി ആരംഭിച്ച കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ ‘ഹലോ ഡോക്ടര്‍ ‘ ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തി.

2 മണി മുതല്‍ 4 മണി വരെ നടത്തിയ പരിപാടിയില്‍ ഡോ. ശ്രീരാഗ് അശോക്, ഡോ. റ്റി.എന്‍ രാജപ്പന്‍, ഡോ. ബി. ഇന്ദുലേഖ, ഡോ. ഷാമില ബീഗം എന്നിവര്‍ അലോപ്പതി, ആയൂര്‍വേദം, ഹോമിയോ എന്നീ മേഖലയെ അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍ ഡോക്ടര്‍മാരോട് ആശങ്കകള്‍ പങ്കുവെച്ചു. വാക്സിനേഷന്റെ  രീതിയും തീയതികള്‍ തമ്മിലുള്ള വ്യത്യാസവും വാക്സിന്റെ  ആവശ്യകതയെ സംബന്ധിച്ചും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം കൊടുത്തു. പൊതുവായി സാമൂഹ്യഅകലം, സാനിറ്റൈസര്‍ ഉപയോഗം, മാസ്ക് ധരിക്കല്‍ എന്നിവയില്‍ ആരും അലംഭാവം കാണിക്കരുതെന്നും ഡോക്ടര്‍മാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഡി.സി.സി കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ  നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം വരും ദിവസങ്ങളിലും ലഭിക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് ഡോക്ടര്‍മാരുടെ സംഘത്തിന്റെ  സേവനം ലഭ്യമാക്കുമെന്നും ഡി.സി.സി കോവിഡ് കണ്‍ട്രോള്‍ റൂം കോ-ഓര്‍ഡിനേറ്റര്‍ കാട്ടൂര്‍ അബ്ദുള്‍ സലാം അറിയിച്ചു.

ഡോ. എം.എം.പി ഹസ്സന്‍റെ (94476 43804) നേതൃത്വത്തില്‍ ഡോ. ശ്രീരാഗ് അശോക് (95675 32584), ഡോ. രാധാ കുമാരി (94475 95005), ഡോ. ഷാമില ബീഗം (94973 27753), ഡോ. ലക്ഷ്മി (96059 22151), ഡോ. ടി.കെ രാജപ്പന്‍ (99610 25019), ഡോ. ബി. ഇന്ദുലേഖ (94461 87641) എന്നീ ഡോക്ടര്‍മാരുടെ സേവനം കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭ്യമാണ്. ഡി.സി.സി കണ്‍ട്രോള്‍ റൂം നമ്പര്‍ 04682 222658

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്ന് പി ആർ ശ്രീജേഷ്

0
ദില്ലി : പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്....

വിപണിയിലെ കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ വിഭജിക്കണം ; യുഎസ് ഭരണകൂടം

0
വാഷിം​ഗ്ട്ടൺ : ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം...

അയല്‍വാസിയെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപെട്ട ബംഗാള്‍ സ്വദേശി പിടിയിൽ

0
കോഴിക്കോട് : അയല്‍വാസിയെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപെട്ട ബംഗാള്‍ സ്വദേശി വടകരയില്‍...

ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

0
തിരുവനന്തപുരം : ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന...