പത്തനംതിട്ടയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 766 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 13
2. പന്തളം 28
3. പത്തനംതിട്ട 68
4. തിരുവല്ല 67
5. ആനിക്കാട് 3
6. ആറന്മുള 30
7. അരുവാപുലം 11
8. അയിരൂര്‍ 38
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 10
11. ചിറ്റാര്‍ 3
12. ഏറത്ത് 12
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 19
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 8
18. കടമ്പനാട് 4
19. കടപ്ര 3
20. കലഞ്ഞൂര്‍ 13
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 4
23. കൊടുമണ്‍ 2
24. കോയിപ്രം 46
25. കോന്നി 32
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 12
29. കുളനട 4
30. കുന്നന്താനം 2
31. കുറ്റൂര്‍ 9
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 7
34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 9
36. മൈലപ്ര 4
37. നാറാണംമൂഴി 22
38. നാരങ്ങാനം 8
39. നെടുമ്പ്രം 8
40. നിരണം 6
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 43
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 8
45. പ്രമാടം 22
46. പുറമറ്റം 13
47. റാന്നി 31
48. റാന്നി-പഴവങ്ങാടി 10
49. റാന്നി-അങ്ങാടി 11
50. റാന്നി-പെരുനാട് 24
51. സീതത്തോട് 15
52. തണ്ണിത്തോട് 10
53. തോട്ടപ്പുഴശ്ശേരി 8
54. തുമ്പമണ്‍ 10
55. വടശ്ശേരിക്കര 7
56. വളളിക്കോട് 17
57. വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ ആകെ 66335 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 59988 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കുളനട സ്വദേശി (65) 20.04.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 20.04.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (87) 21.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 16.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (86) 21.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 19.04.2021ന് രോഗബാധ സ്ഥിരീകരിച്ച വല്ലന സ്വദേശി (46) 21.04.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 20.04.2021ന് രോഗബാധ സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (53) 21.04.2021ന് പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി.യില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 185 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 61409 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4742 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4595 പേര്‍ ജില്ലയിലും 147 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 7951 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2421 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3429 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 104 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 92 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13801 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 224476, 1546, 226022.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 207340, 2791, 210131.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 43762, 160, 43922.
4 റാപ്പിഡ് ആന്റി ബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7655, 18, 7673.
6 സി.ബി.നാറ്റ് പരിശോധന 677, 5, 682.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 484395, 4520, 488915.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 313492, 2077, 315569.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 797887, 6597, 804484.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6597 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2584 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.25 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 85 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 146 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 331 കോളുകള്‍ നടത്തുകയും  രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...