കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമായ എ.ബി.സാബു സിപിഎമ്മില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമായ എ.ബി.സാബു സിപിഎമ്മില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ആളാണ് എ.ബി.ബാബു.

ഞങ്ങളെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം എം.ബി.സാബു പ്രതികരിച്ചു.

നിലവിലെ എംഎല്‍എ കെ ബാബുവിന് പകരം 2016ല്‍ വി.എം സുധീരന്‍ തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ച പേരായിരുന്നു എ.ബി.സാബുവിന്റേത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദത്തില്‍ ഒടുവില്‍ സീറ്റ് കെ.ബാബുവിന് തന്നെ നല്‍കുകയായിരുന്നു. എം സ്വരാജിനോട് അദ്ദേഹം പരാജയപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...