മന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലത്തില്‍ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച ; സമഗ്ര അന്വേഷണം വേണമെന്ന് ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലത്തില്‍ ആരോഗ്യ വകുപ്പില്‍ വന്‍ വീഴ്ചയെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ മൂന്ന് പേരെ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ക്വാറന്‍റൈനിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററിലും ആക്കിയ നടപടി ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍പോലും ആരോഗ്യവകുപ്പിന് താളം തെറ്റുകയാണ്. ജനങ്ങള്‍ക്ക്‌ ആരോഗ്യ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് കോവിഡ് നെഗറ്റീവ് ആയ വട്ടമോടിയില്‍ രാജന്‍ എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് മൂന്ന് ദിവസം എട്ട് കോവിഡ് രോഗികള്‍ക്കോപ്പം ഇലവുംതിട്ട ശ്രീബുദ്ധ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നത്. മെഴുവേലി പഞ്ചായത്ത് 13-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ്  സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 15-ാം തീയതി ആണ് 13-ാം വാര്‍ഡിലെ പറയങ്കര ജംഗ്ഷനില്‍ വെച്ച് ആരോഗ്യവകുപ്പ് ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തിയത്. 16-ാം തീയതി 2 മണിക്ക് വാര്‍ഡിലെ ആശാവര്‍ക്കറാണ് രാജന്‍ കോവിഡ് രോഗി ആണെന്നവിവരം ഫോണില്‍ വിളിച്ച് അറിയിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഫലം രോഗിയുടെ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കണമെന്നാണ് ചട്ടം. ഇതിനായി സാമ്പിള്‍ കൊടുക്കുന്നവരുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും പരിശോധന നടക്കുന്ന സ്ഥലത്തുവെച്ച് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. 15-ാം തീയതി നടത്തിയ പരിശോധനയില്‍ രാജന്‍ ഉള്‍പ്പെടെയുള്ള 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇത് സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള വാര്‍ഡ് ജാഗ്രതാ സമിതിയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തിരുന്നു. രോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ 16-ാം തീയതി വൈകുന്നേരം ആരോഗ്യവകുപ്പിന്റെ  ആംബുലന്‍സില്‍ ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. 18-ാം തീയതി വൈകുന്നേരമാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും രാജന്‍ ഉള്‍പ്പെടെ വാര്‍ഡിലെ 4 പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് രാജനെ ആരോഗ്യവകുപ്പുതന്നെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.

വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന മുന്ന് പേരോട് മെഡിക്കല്‍ ഓഫീസര്‍ ക്ഷമ പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. എന്നാല്‍ രാജന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് രോഗം ഇല്ലാത്ത ആളിനെ കോവിഡ് രോഗിയായി ചിത്രീകരിച്ച് കോവിഡ് ചികിത്സ ചെയ്തത് ആരോഗ്യ വകുപ്പിന്റെ  പിടിപ്പുകേടും ക്രിമിനല്‍ കുറ്റവുമാണ്. പരിശോധന ഫലം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉണ്ട്. തികച്ചും നിരുത്തരവാദപരമായാണ് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍പോലും കോവഡ് പരിശോധനയും ചികിത്സയും നടത്തുന്നതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ മന്ത്രിയോ ആരോഗ്യ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് അത്ഭുതം ഉളവാക്കുന്നു. ഈ സംഭവത്തെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജന് നഷ്ടപരിഹാരം നല്‍കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...