പത്തനംതിട്ട : സമൂഹത്തിലെ ആലംബഹീനര്‍ക്കും അശരണര്‍ക്കും കോവിഡ് ലോക്ഡൗണ്‍ ആരംഭം മുതല്‍തന്നെ ഭക്ഷണപ്പൊതികളും പച്ചക്കറികിറ്റുകളും മരുന്നുകളും ജില്ലയുടെ വിവധ ഭാഗങ്ങളില്‍ സൗജന്യമായി എത്തിക്കുകയാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. യാത്രാ വിലക്കുള്ളതിനാല്‍ അവശ്യസാധനങ്ങള്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു.
പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തു. ആദ്യഘട്ടമായി 500 കുടുംബങ്ങളില്‍ വിതരണത്തിനാവാശ്യമായ മരുന്നുകള്‍ ഹോമിയോ ജില്ലാ ഡി.എം.ഒ ഓഫീസില്‍ നിന്നും ഡി.സി.സി പാലിയേറ്റീവ് കെയറിന് കൈമാറി. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, ഡി.എം.ഒ ഡോ. ഡി. ബിജു, ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍, ഡോ. ഷൈബു രാജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അംബികാ വേണു എന്നിവര്‍ നേതൃത്വം നല്‍കി.