പത്തനംതിട്ട : നിവരാന്‍ കഴിയാത്ത കടക്കെണിയിലേക്കും, പ്രകൃതി നാശത്തിലേക്കും പതിനായിരങ്ങളുടെ കുടിയൊഴിപ്പിക്കലിലേക്കും നയിക്കുന്ന കെ – റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി യു.ഡി.എഫ് പ്രഖ്യാപിച്ച സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബര്‍ 18 ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
സില്‍വര്‍ലൈന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും സമര പരിപാടികളും ഏകോപിപ്പിക്കുന്നതിന് ജോസഫ് എം പുതുശ്ശേരി ചെയര്‍മാനും തോപ്പില്‍ ഗോപകുമാര്‍, അനീഷ് വരിക്കണ്ണാമല കണ്‍വീനര്‍മാരുമായ സംഘാടക സമിതിയെ യോഗം ചുമതലപ്പെടുത്തി. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലും ഇതിനായി പ്രത്യേക യോഗം കൂടന്നതിനും സംഘാടക സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.