പത്തനംതിട്ട : യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം 7-ാം തീയതി 3 മണിക്ക് അബാന്‍ ടവറില്‍ കൂടുന്നതിന് യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എം.എല്‍.എ, എ.എ അസീസ്, മാണി സി. കാപ്പന്‍, അഡ്വ.രാജന്‍ ബാബു, കണ്‍വീനര്‍ എം.എം ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രൊഫ. പി.ജെ കുര്യന്‍, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, എ.ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, ജോണ്‍ കെ മാത്യൂസ്, കെ.ഇ അബ്ദുള്‍ റഹ്മാന്‍, റ്റി.എം ഹമീദ്, സനോജ് മേമന, സുബിന്‍ തോമസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഇ.കെ ഗോപാലന്‍, മധു ചെമ്പുങ്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.