Saturday, July 5, 2025 9:57 am

ഡോ.അംബേദ്കര്‍ രാജ്യത്തിന് വെളിച്ചം പകര്‍ന്ന മഹാന്‍ ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകോത്തരമായ ഒരു ഭരണഘടന സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യക്കായി എഴുതി ഉണ്ടാക്കുകയും തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്ത മഹാനായിരുന്നു ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്ക്കര്‍ എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡോ.ബി.ആര്‍ അംബേദ്കറുടെ അറുപത്തി അഞ്ചാം ചരമ വാര്‍ഷിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസം എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുന്ന ഇന്‍ഡ്യന്‍ ഭരണഘടന രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിമോചന പ്രത്യയ ശാസ്ത്രമാണെന്ന് പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തം അജണ്ഡകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഭരണ കര്‍ത്താക്കള്‍ക്ക് ഡോ.അംബേദ്കറുടെ ദര്‍ശനങ്ങള്‍ വെളിച്ചവും മാര്‍ഗ്ഗ ദര്‍ശകത്വവുമാകണമെന്ന് പ്രൊഫ.പി.ജെ കുര്യന്‍ പ്രസ്താവിച്ചു.

ബി.ഡി.സി ജില്ലാ പ്രസിഡന്‍റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡി.സി.സി ഭാരവാഹികളായ റ്റി.കെ സാജു, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, ബി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. അച്ചുതന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീന് മുഹമ്മദ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, മണ്ണില്‍ രാഘവന്‍, സി.വി ശാന്തകുമാര്‍, കെ.എന്‍ മനോജ്, മീരാഭായി പന്തളം, എം.പി രാജു, സാനു തുവയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ പ്രധാന റോഡ് അടച്ചു

0
മസ്കറ്റ്: ഒമാനിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ റോഡ് താത്കാലികമായി അടച്ചിടുമെന്ന്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം...

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...

എസ്.എൻ.ഡി.പി തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം...