കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച്‌ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച്‌ യുവതി മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂച്ചക്കാട് സ്വദേശി ഷംസുദ്ദീന്റെ മകള്‍ ഫിര്‍ദൗസ് മന്‍സിലില്‍ ഷഹന (25) യാണ് മരിച്ചത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ മുബീസ്(30), മക്കളായ അയൂബില്‍ അന്‍സാരി (രണ്ടര), മുഹമ്മദ് മാലിക്ക് അമീര്‍ (നാല്), ആറങ്ങാടിയിലെ ഷൗക്കത്തലിയുടെ ഭാര്യ നബീസ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറത്തുനിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

സാരമായി പരിക്കേറ്റ ഷഹാനയെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ 5.30 ന്  ഷഹാന മരണപ്പെടുകയായിരുന്നു. പരിക്കേറ്റ നാല് പേരും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവറെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഹൊസ്ദുര്‍ഗ് എസ്‌ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ഷംസുദ്ദീന്റെയും ബീമയുടെയും മകളാണ് ഷഹന. സഹോദരങ്ങള്‍: ഷിഹാസ്, ഷിഫാന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...