Monday, April 21, 2025 1:23 am

സി.പി.ഐ നേതാക്കളുടെ വീടുകളില്‍പോലും അക്രമം – പോലീസ് നിഷ്ക്രിയം ; ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണകക്ഷിയില്‍പ്പെട്ട സി.പി.ഐ നേതാക്കളുടെ വീടുകളില്‍പോലും അക്രമം നടത്തുകയും സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്യുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നടപടികള്‍മൂലം ജില്ലയില്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടായിരിക്കുകയാണെന്നും പോലീസ് നിഷ്ക്രിയമാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മറവില്‍ ജില്ലയിലൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍, കൊടിമരങ്ങള്‍, ദേശീയ നേതാക്കളുടെ പ്രതിമകള്‍, സ്തൂപങ്ങള്‍ എന്നിവ നശിപ്പിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ പോലീസ് യാതൊരു നടപടിയും സ്വികരിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ കുറ്റപ്പെടുത്തി.

തിരുവല്ല, പരുമല, പറക്കോട്, ആനന്ദപ്പള്ളി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം നടത്തുകയും ഓഫീസുകളില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിജി അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങള്‍, കസേരകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ നശിപ്പിച്ച് അക്രമികള്‍ അഴിഞ്ഞാട്ടം നടത്തുകയും ചെയ്തു. ആനന്ദപ്പള്ളി കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും ഭിത്തിയില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടേയും അറുപതില്‍പരം കൊടിമരങ്ങള്‍ പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ദേശീയ നേതാക്കളുടെ പ്രതിമകള്‍, രക്തസാക്ഷി മണ്ഡപങ്ങള്‍, സ്തൂപങ്ങള്‍ എന്നിവയും തകര്‍ത്ത നിലയിലാണ്. ഈ സംഭവങ്ങളില്‍ ഒന്നും തന്നെ സി.പി.എമ്മുകാരായ കുറ്റവാളികളെ അന്വേഷിച്ച് കണ്ടെത്തുവാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകതെ ജില്ലയിലെ പോലീസ് സംവിധാനം നിഷ്ക്രിയമായി നോക്കിനില്‍ക്കുകയാണ്.

ഓഫീസ് ആക്രമണങ്ങളിലും കൊടിമരങ്ങള്‍ നശിപ്പിച്ച സംഭവങ്ങളിലും പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തുവാന്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സംഘടിച്ചു നിന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിക്കുവാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരുടെ ഇടയിലേക്ക് സി.പി.എമ്മിന്റെ കൊടിക്കമ്പുകള്‍ വലിച്ചെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് ക്യാമ്പില്‍ മണിക്കൂറുകളോളം നിര്‍ത്തുവാനാണ് പോലീസ് അധികൃതര്‍ തയ്യാറായതെന്നും ഇത് സി.പി.എം നേതാക്കളെ പ്രീണിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഭരണകക്ഷിയായ സി.പി.എം ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയും പിടിച്ചടക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊടുമണ്‍ – അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന തെരഞ്ഞെടുപ്പെന്നും ഭരണ കക്ഷിയില്‍പെട്ട സി.പി.ഐക്കുപോലും സി.പി.എം ഗുണ്ടകളുടെ അക്രമത്തില്‍ നിന്നും രക്ഷയില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. തിരുവല്ല ഈസ്റ്റ് കോ – ഓപ്പറേറ്റീവ് ബാങ്കുള്‍പ്പെടെയുള്ള ജില്ലയിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി അക്രമം നടത്തുകയും വ്യജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യുകയും ചെയ്ത് യു.ഡി.എഫ് ഭരണ സമിതികള്‍ പോലും പിടിച്ചടക്കി സി.പി.എം ജില്ലാ നേതൃത്വം സഹകരണ സ്ഥാപനങ്ങളില്‍ ജനാധിപത്യത്തിന്റെ അന്തകരായി മാറിയതായി ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

സീതത്തോട്, കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, കൊടുമണ്‍, വകയാര്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍, കോന്നി റീജിയണല്‍ സഹകരണ സംഘം എന്നിവിടങ്ങളില്‍ നടന്ന വ്യാപകമായ സാമ്പത്തിക തട്ടിപ്പിലും അനധികൃത നിയമനങ്ങളിലും കോന്നി എം.എല്‍.എ യുടേയും സി.പി.എം നേതാക്കളുടേയും പങ്ക് വ്യക്തമാവുകയും ഹൈക്കോടതി പരാമര്‍ശം ഉണ്ടാകുകയും ചെയ്തിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളും മദ്യ, മയക്കുമരുന്ന്, ക്വാറി, മണ്ണ് മാഫിയകളും, മോഷ്ടാക്കളും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്. ഇവരെ നിയന്ത്രിക്കുന്നതിനോ ക്രമസമാധാനം പരിപാലിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനോ പോലീസ് തയ്യാറാകുന്നില്ലെന്ന് ഡി.സി.സി പ്രസഡന്റ് പറഞ്ഞു.

ജില്ലയില്‍ തെളിയിക്കപ്പെടാത്ത നിരവധി കൊലപാതകങ്ങളും വെച്ചൂച്ചിറ കൊല്ലമുളയിലെ ജെസ്നയുടേതുള്‍പ്പെടെയുള്ള വ്യക്തികളുടെ തിരോധാനങ്ങളും ഇതുവരെ കണ്ടുപിടിക്കാനായില്ലന്നത് ഗുരുതരമായ വീഴ്ചയും സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസിന്റെ കാര്യക്ഷമതയില്ലായ്മയും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഭരണകക്ഷി നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അടിക്കടി ജില്ലാ പോലിസ് മേധാവിമാരെ മാറ്റുന്നത് ജില്ലയിലെ ക്രമസമാധാന പരിപാലനത്തിനും പ്രമാദമായ കേസുകളുടെ അന്വേഷണ ഏകോപനത്തിനും വെല്ലുവിളിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലയായ പത്തനംതിട്ടയില്‍ ജില്ലാ ആസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപെട്ടിട്ടുപോലും കോവിഡിന്റെ തീവ്ര വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടിരിക്കുകയാണ്.

താലൂക്ക് ആശുപത്രികളില്‍ നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തല്‍ ചെയ്ത നടപടി പുനസ്ഥാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ആന്റിജന്‍, ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം സ്വകാര്യ ആശുപത്രികളും ലബോറട്ടറികളും അമിതമായ ഫീസ് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോവിഡ് പ്രതിരോധത്തന് മാതൃകയായിരുന്ന പിരിച്ചുവിട്ട ജില്ലയിലെ കോവിഡ് ബ്രിഗേഡിനെ തിരികെ വിളിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കോണ്‍ഗ്രസ് ഓഫീസുകള്‍, കൊടിമരങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തകര്‍ത്ത സംഭവങ്ങളിലെ കുറ്റവാളികളായ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...