സിപിഎം ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ ന്യായീകരിച്ച്‌ എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ ന്യായീകരിച്ച്‌ പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. സിപിഎം മാസ്ക് നിഷ്കര്‍ഷിച്ച്‌ അകലം പാലിച്ചാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം അടച്ചിടണം, ഇല്ലെങ്കില്‍ ഒരു നിയന്ത്രണവും പാടില്ല എന്ന നിലപാട് ശരിയല്ല. മാസ്ക് ധരിച്ച്‌ സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയമായ പരിഹാരം. ശാരീരിക അകലം പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എം.എ ബേബി അവകാശപ്പെട്ടു.

കൊവിഡില്‍ കേരളം മുങ്ങുമ്പോഴും സംസ്ഥാനം ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴും കാസര്‍ക്കോട്ടും തൃശ്ശൂരിലും ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ് സിപിഎം. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സിപിഎം ജില്ലാ നേതൃത്വങ്ങള്‍ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറുന്നില്ല. 185 പേരാണ് കാസര്‍ക്കോട്ടെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശ്ശൂരില്‍ 175 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിനിധി സമ്മേളനം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്രയേറെ ആള്‍ക്കാരെ സംഘടിപ്പിച്ചുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ പാലിക്കേണ്ട ഞായറാഴ്ച നടപടിക്രമങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനത്തിന് മാറ്റം ഇല്ലെന്നും, ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെ ആകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച്‌ തീരുമാനം എടുക്കുമെന്നും സമ്മേളനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതിനിടെ, കാസര്‍ഗോഡ് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദമായി.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ക്കോട്ട് പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് രണ്ട് മണിക്കൂറിനകം ജില്ലാ കളക്ടര്‍ പിന്‍വലിക്കുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചത് എന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ഉണ്ടായില്ലെന്നും പ്രോട്ടോക്കോള്‍ മാറിയതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിലും വിമര്‍ശനങ്ങളിലും കഴമ്പുണ്ടോയെന്ന് എല്‍ഡിഎഫ് പരിശോധിക്കുമെന്നും എം.എ ബേബി പറഞ്ഞു. എല്ലാ ആശങ്കകളും പരിഹരിച്ച്‌ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....