പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ അടിയന്തര യോഗം ഒക്ടോബര്‍ 13 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്‍ററില്‍ പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
കെ.പി.സി.സി നിര്‍ദ്ദേശാനുസരണം ബൂത്ത് കമ്മിറ്റികളുടെ താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇത് സംബന്ധിച്ച് നടത്തുന്ന പരിശീല പരിപാടിളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ക്കുമായിട്ടാണ് ഡി.സി.സി ഭാരവാഹികളുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളതെന്ന് സാമുവല്‍ കിഴക്കുപുറം അറിയിച്ചു