കേന്ദ്ര ബജറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്തത് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്തതും ഇന്ത്യയിലെ അതിസമ്പന്നന്മാര്‍ക്ക് ആസ്തി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി ഉള്ളതുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളുടേയും, വിലത്തകര്‍ച്ചകൊണ്ട് പൊറുതിമുട്ടിയ കര്‍ഷകരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ യാതൊരു നിര്‍ദ്ദേശങ്ങളും ഇല്ലാത്ത് ഖേദകരമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ വരുമാനത്തിനുവേണ്ടി ആശ്രയിക്കുന്ന നാണ്യവിളകളുടേയും, റബ്ബറിന്‍റേയും വില വര്‍ദ്ധിപ്പിക്കുവാനും കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആശ്വാസം നല്‍കുവാനും ബജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ പൊതുവേയും ജില്ലയിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രത്യേകിച്ചും ദോഷം ചെയ്യുന്ന സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നത് സ്വാഗതം ചെയ്യുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...