പത്തനംതിട്ട : മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിനും, കെ – റെയില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷക്കണിക്കിന് കോടികള്‍ കടം വാങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചക വാതകം ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയിലും നികുതി ഭാരത്തിലും നട്ടം തിരിയുന്ന പെന്‍ഷന്‍ കാരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റേയും ക്ഷാമാശ്വാസത്തിന്റേയും കുടിശ്ശികയുടെ അവസാനത്തെ രണ്ട് ഗഡു കുടിശ്ശിക അനുവദിക്കാതിരിക്കുന്നതും ഗവണ്‍മെന്റിന് ഒരു ബാധ്യതയുമില്ലാത്ത മെഡിസെപ്പ് നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോകുന്നതും പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് (കെ.എസ്.എസ്.പി.എ) പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര റിപ്പോര്‍ട്ടും, ട്രഷറര്‍ വിത്സണ്‍ തുണ്ടിയത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എ ജോണ്‍, വനിതാ ഫാറം പ്രസിഡന്റ് എലിസബത്ത് അബു, ജില്ലാ ഭാരവാഹികളായ ലീലാ രാജന്‍, എം.ആര്‍ ജയപ്രസാദ്, എം.എ രാജന്‍, കോശിമാണി, രമേശന്‍, മീരാ പിള്ള, എം.പി മോഹനന്‍, കെ.വി തോമസ്, പി.ജി തോമസ്, തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.