പിണറായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതിന്റെ ഉത്തരവാദിത്വം പെന്‍ഷന്‍കാരുടെ തലയില്‍ കെട്ടിവെയ്ക്കരുത് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിനും, കെ – റെയില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷക്കണിക്കിന് കോടികള്‍ കടം വാങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചക വാതകം ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയിലും നികുതി ഭാരത്തിലും നട്ടം തിരിയുന്ന പെന്‍ഷന്‍ കാരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റേയും ക്ഷാമാശ്വാസത്തിന്റേയും കുടിശ്ശികയുടെ അവസാനത്തെ രണ്ട് ഗഡു കുടിശ്ശിക അനുവദിക്കാതിരിക്കുന്നതും ഗവണ്‍മെന്റിന് ഒരു ബാധ്യതയുമില്ലാത്ത മെഡിസെപ്പ് നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോകുന്നതും പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് (കെ.എസ്.എസ്.പി.എ) പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര റിപ്പോര്‍ട്ടും, ട്രഷറര്‍ വിത്സണ്‍ തുണ്ടിയത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എ ജോണ്‍, വനിതാ ഫാറം പ്രസിഡന്റ് എലിസബത്ത് അബു, ജില്ലാ ഭാരവാഹികളായ ലീലാ രാജന്‍, എം.ആര്‍ ജയപ്രസാദ്, എം.എ രാജന്‍, കോശിമാണി, രമേശന്‍, മീരാ പിള്ള, എം.പി മോഹനന്‍, കെ.വി തോമസ്, പി.ജി തോമസ്, തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...