ജനപ്രതിനിധികള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പാര്‍ട്ടിക്ക് വിധേയമായി ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ചെയ്യുന്ന രീതിയിയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി പഞ്ചായത്ത് രാജ് സംവിധാനം കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി നടത്തിയ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും പുരോഗമനപരമായ നിയമമാണ് പഞ്ചായത്ത് രാജ് നഗരപാലിക ബില്ല് എന്ന് പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവരുകയും, ഫണ്ടുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്ത് കേരളത്തില്‍ പ്രാദേശിക വികസനം അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് പഞ്ചായത്ത് രാജ് സംവിധാനത്തിന്‍റെ അന്ത:സത്തക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ നടപടികള്‍ പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ പുന:സംവിധാനം ചെയ്യുവാനും താഴെതട്ടില്‍ ശക്തിപ്പെടുത്തുവാനും സാധ്യമാക്കുമെന്ന് പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ.ശിവദാസന്‍ നായര്‍, ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സതീഷ് പണിക്കര്‍, ഹരികുമാര്‍ പൂതങ്കര, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, സി.യു.സി കോ-ഓര്‍ഡിനേറ്റര്‍ സലിം.പി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ അംശുലാല്‍ പൊന്നാറ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തി സംസാരിച്ചു. ത്രിതല പഞ്ചായത്ത് മുന്‍സിപ്പില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണിവരെ നടന്ന ശില്‍പ്പശാലയില്‍ 300 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...