രാജീവ് ഗാന്ധി ഇന്‍ഡ്യയെ അധുനിക കാലഘട്ടത്തിലേക്ക് നയിച്ച നേതാവ് : അഡ്വ.പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി ആധുനിക കാലഘട്ടത്തിലേക്ക് നയിച്ച പരിണിത പ്രജ്ഞനായ നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം ജനങ്ങളിലേക്ക് പകര്‍ന്നുനല്‍കിയ പഞ്ചായത്തിരാജ് നഗരപാലിക ബില്ലുകള്‍ നിയമമാക്കുവാനും വിവര സാങ്കേതിക വിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കുവാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് വിഘടനവാദം തകര്‍ത്ത് ഇന്‍ഡ്യയുടെ ഐക്യവും അഖണ്ഡതയും കാത്തുപരിപാലിക്കുവാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളുടെ പേരിലാണ് രാജീവ് ഗാന്ധിക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നതെന്നും രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുകയാണെന്നും അഡ്വ.പഴകുളം മധു പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പ.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സുനില്‍ എസ് ലാല്‍, റോഷന്‍ നായര്‍, എം.എസ് സിജു, ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, എം.ആര്‍ രമേശ്, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജി അലക്സ്, പി.കെ ഇക്ബാല്‍, അജിത് മണ്ണില്‍, ഫറൂക്ക്.എ, ജോസ് പനച്ചക്കല്‍, ജോസ് കൊടുന്തറ എന്നിവര്‍പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...