പത്തനംതിട്ട : ഇന്‍ഡ്യയുടെ ആത്മാവായ ജനാധിപത്യ-മതേതര മൂല്യങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും മോദിയും-സംഘപരിവാറും തൃണവല്‍ഗണിക്കുന്നുവെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇന്‍ഡ്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കന്യാകുമാരി മുതില്‍ കാശ്മീര്‍ വരെ എ.ഐ.സി.സി മുന്‍ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാ സ്വാഗത സംഘം ഓഫീസ് പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സര്‍ക്കാരുകളെ എന്ത് വിലകൊടുത്തും കുത്സിത മാര്‍ഗ്ഗത്തിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അട്ടിമറിക്കുന്നതായും വിലക്കയറ്റവും, അക്രമവും, അഴിമതിയും സാര്‍വ്വത്രികമാക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരായ ഇന്‍ഡ്യയുടെ ആത്മാവ് കണ്ടറിഞ്ഞ് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ പദയാത്ര സംഘടിപ്പിക്കുന്നത്. അവഗണിക്കപ്പെടുന്ന ഭാരത ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ശബ്ദമായി ചരിത്രത്താളുകളില്‍ ഈ യാത്ര മാറ്റപ്പെടും. അതോടൊപ്പം പരിവാര്‍ സംഘടനകളുടെ ഉന്മൂലന സിദ്ധാന്തം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഭാരത് ജോഡോ യാത്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബു ജോര്‍ജ്ജ്, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി വക്താവ് പന്തളം സുധാകരന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ റ്റി.കെ സാജു, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, ജി.രഘുനാഥ്, ലിജു ജോര്‍ജ്ജ്, ജോണ്‍സണ്‍ വിളവിനാല്‍, എസ്.ബിനു, എലിസബത്ത് അബു, കെ.ജി അനിത, എം.സി ഷെറീഫ്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ബ്ലോക്ക് പ്രസിഡന്റുമാരായ അബ്ദുള്‍കലാം ആസാദ്, രാജു മരുതിക്കല്‍, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.