ഉറിയടിക്കിടെ താഴെ വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഉറിയടിക്കിടെ താഴെ വീണ് യുവാവ് മരിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ‘ദഹി ഹൻഡി’ പരിപാടിയിൽ പങ്കെടുത്ത് ഉയരത്തിൽനിന്ന് താഴെവീണ ഇരുപത്തിനാലുകാരൻ ആണ്  മുംബൈയിൽ മരിച്ചത്. വലിയൊരു മനുഷ്യ പിരമിഡ് ഉണ്ടാക്കി ആളുകളുടെ പുറത്തുകയറി പൊട്ടിക്കുകയാണ് ‘ദഹി ഹൻഡി’ പരിപാടിയിൽ ചെയ്യുന്നത്. ഈ മനുഷ്യപ്പിരമിഡിനു മുകളിൽനിന്നു താഴെ വീണാണ് യുവാവിന് മരണം സംഭവിച്ചിരിക്കുന്നത്. മുംബൈ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശിവ് ശംഭോ ഗോവിന്ദ പഥക് സംഘാംഗമായ സന്ദേശ് ദൽവിയാണ് മനുഷ്യ പിരമിഡിന്റെ മുകളിൽനിന്നു വീണു തലയ്ക്കു ഗുരുതര പരുക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വിലെ പാർലെയിലെ ബാമൻവാഡിയിലായിരുന്നു സംഭവം. രാത്രിതന്നെ ദൽവിയെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെത്തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച കൂപ്പറിൽനിന്ന് നാനാവതി ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച രാത്രി ഇയാൾ മരിച്ചുവെന്നു വിലെ പാർലെ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...