പത്തനംതിട്ട: കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തു. ഇതു സംബന്ധിച്ച് ചേർന്ന ഡിസിസി നേതൃ യോഗത്തിൽ പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ചുമതല ഏറ്റെടുക്കുവാൻ പത്തനംതിട്ട രാജീവ് ഭവനിൽ എത്തിച്ചേർന്ന എം എം നസീറിനെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, രാജേഷ് ചാത്തങ്കേരി, കെ ജാസിംകുട്ടി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.