മുല്ലപ്പെരിയാര്‍ ; ഡീന്‍ കുര്യാക്കോസ് ഉപവാസം അവസാനിപ്പിച്ചു – യു ഡി എഫ് സമരം തുടരും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ് നടത്തി വന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു ഡി എഫ് സമരം തുടരുമെന്ന് ഡീന്‍ വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഉപവസിച്ചത്.

തമിഴ്‌നാട് ഇന്നലെയും രാത്രിയില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നു വിട്ടിരുന്നു. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്‍ ആവശ്യം അവഗണിച്ചാണിത്. മഴ കുറവായിരുന്നതിനാല്‍ നാല് ഷട്ടറുകള്‍ മാത്രമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടോടെ ഒരെണ്ണമൊഴികെ മറ്റ് ഷട്ടറുകളെല്ലാം അടച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...