പത്തനംതിട്ട : കോവിഡ് 19 രോഗബാധ വരില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം അവ സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലുമാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈക്കൊള്ളേണ്ടതെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. പൊതുജന സേവനത്തിനുവേണ്ടി പ്രവര്‍ത്തകര്‍ ഉടന്‍ രംഗത്തിറങ്ങണം. ഭക്ഷണവും മരുന്നുമില്ലാതെ ആരും ബുദ്ധിമുട്ടുവാന്‍ ഇടവരരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
1083 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും 920 വാർഡ് കോൺഗ്രസ് കമ്മിറ്റികളും 79 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ഉള്ള പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രവർത്തകരും ജനപ്രതിനിധികളുമടക്കം എല്ലാവരും സേവന സന്നദ്ധരായി രംഗത്ത് ഇറങ്ങണം .
ഗവണ്മെന്റും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്ക് തടസം സൃഷ്ടിക്കാതെയുള്ള സേവന പ്രവർത്തനങ്ങൾ ചെയുവാൻ എല്ലാവരും ശ്രദ്ധിക്കണം. കോറോണയുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ അർഹമായ കൈകളിൽ എത്തുന്നുണ്ടെന്ന് ജനപ്രതിനിധികൾ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നോ രണ്ടോ പേർ മാത്രമായി സേവനങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കുക. കൂട്ടം കൂടുന്ന പ്രവണത ഒഴിവാക്കുക. യുവാക്കളായ പ്രവർത്തകർ സേവന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുക. അതാതു പ്രദേശങ്ങളിൽ ഹോം ഐസൊലേഷനിൽ ഉള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോഴും സാമൂഹ്യ അകലം പാലിച്ചിരിക്കണം. സാധനങ്ങൾ എത്തിച്ചു കൊടുക്കുമ്പോൾ ഒരു മീറ്റർ അകലെ നിൽക്കുക. അവശ്യ വസ്തുക്കൾ വാങ്ങുന്നവരും കൊടുക്കുന്നവരും കൈകഴുകി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യണം .
രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ചുറ്റുമുള്ളവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം.
കര്‍ശനമായ വ്യക്തിശുചിത്വം നമ്മുടെ ദിനചര്യയായിതന്നെമാറ്റണം. ജാതിയോ, മതമോ, ഭാഷയോ, രാഷ്ട്രീയമോ ഒന്നും ഈ മഹാമാരിക്ക് ബാധകമല്ലെന്നും ബാബു ജോർജ്ജ് പറഞ്ഞു.