കൊവിഡ് 19 : ജില്ലയില്‍ 80 വാഹനങ്ങളിലായി അനൗണ്‍സ്‌മെന്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനു പൊതുജനങ്ങളിലേക്കു നിര്‍ദേശങ്ങള്‍ എത്തിക്കാന്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള(എല്‍.എസ്.ഡബ്ല്യൂ.എ.കെ) ജില്ലാ ഘടകത്തിന്റെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഓടിത്തുടങ്ങി. എല്‍.എസ്.ഡബ്ല്യൂ.എ.കെ നല്‍കിയ 80 അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലൂടെ കേള്‍പ്പിക്കുന്നതിനുള്ള സിഡി കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് എല്‍.എസ്.ഡബ്ല്യൂ.എ.കെ സംസ്ഥാന വക്താവ് എ.വി.ജോസിന് കൈമാറി.മുഖ്യമന്ത്രി പിണറായി വിജയന്റെയും ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും കൊറോണയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളാണ് അനൗണ്‍സ്‌മെന്റിലുള്ളത്.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടു വാഹനങ്ങള്‍ വീതം അനൗണ്‍സ്‌മെന്റ് നടത്തും. ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്എം ഡിപിഎം: ഡോ.എബി സുഷന്‍, എല്‍.എസ്.ഡബ്ല്യൂ.എ.കെ ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പ്, ജില്ലാ സെക്രട്ടറി ബി.പ്രേംജിത്ത്, ജില്ലാ ട്രഷറര്‍ ഇ.ജെ ജോബ് എന്നിവര്‍ ഫ്‌ലാഗ് ഓഫിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...