Monday, May 20, 2024 4:51 am

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ക്കുള്ള വ്യക്തമായ നിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനം വഴി ഉറപ്പാക്കും. അവശ്യഘട്ടത്തില്‍ മാത്രം സ്വകാര്യ വാഹനം ഉപയോഗിക്കാവൂ. ആശുപത്രിയില്‍ പോകുന്നതിനും മരുന്നുകള്‍ വാങ്ങുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങിയ അടിയന്ത സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാം. ഈ യാത്രയിലും നിശ്ചിത ആളുകള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. വീടുകളില്‍ കഴിയാന്‍ നിര്‍ദേശമുള്ളതിനാല്‍ ബന്ധുവീട്ടിലും സുഹൃത്ത് വീട്ടുകളിലും അയല്‍പക്കത്തെ വീടുകളില്‍ ഉള്‍പ്പെടെ പോകുന്നത് ഒഴിവാക്കണം. ഇത്തരംകാര്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തരഘട്ടത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി സത്യവാങ്മൂലം കൈയ്യില്‍ കരുതാന്‍ നിര്‍ദേശമുണ്ട്. എവിടെ പോകുന്നു, എന്തിന് പോകുന്നു ഉള്‍പ്പെടെ ഇതില്‍ വ്യക്തമാക്കണം. ജില്ലാ അതിര്‍ത്തിയിലുള്ള സ്‌ക്വാഡിന്റെ പരിശോധനയുടെ പ്രധാന ഉദ്ദേശം ഒരാളും ജില്ലാ അതിര്‍ത്തിവിട്ട് അനാവശ്യമായി പുറത്തിറങ്ങുന്നില്ല എന്നു ഉറപ്പുവരുത്തുന്നതിനാണ്. അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് യാത്രാനിയന്ത്രണം ഇല്ല. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചു നല്‍കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി...

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...