കൊവിഡ് വകവെയ്ക്കാതെ ഉല്ലാസയാത്രക്കെത്തിയ യുവാക്കളെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊവിഡ് വകവെയ്ക്കാതെ ഉല്ലാസയാത്രക്കെത്തിയ യുവാക്കളെ അറസ്റ്റു ചെയ്തു. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ അതീവ ജാഗ്രതയിലാണ് രാജ്യം. അതിനിടെ അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ കുമരകത്തേക്ക് വിനോദയാത്ര പോയ യുവാക്കളെ പോലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് പോലീസ് പിടിയിലായത്. കുമരകത്തേക്ക് പോകുന്ന വഴി ഇന്നലെ ഉച്ചയോടെ തൃശ്ശൂരിലെത്തിയ യുവാക്കളെ നടുവിലാലിന് സമീപത്തുവെച്ച്‌ സിഐ ലാല്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവാക്കളോട് യാത്രയുടെ ഉദ്ദേശം തിരക്കി. ടൂറിന് പോകുകയാണെന്നായിരുന്നു ഇവരുടെ മറുപടി. നിര്‍ദേശങ്ങളും വിലക്കുകളുമെല്ലാം ലംഘിച്ച്‌ വിനോദയാത്രയ്ക്ക് തിരിച്ച യുവാക്കളെ പോലീസ് കൈയ്യോടെ പിടികൂടി  സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച്‌ കറങ്ങാനിറങ്ങിയതിന്റെ പേരില്‍ പോലീസ് നിയമത്തിലെ 118 (ഇ) വകുപ്പ് പ്രകാരം പൊതു ശല്യമുണ്ടാക്കിയതിനും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ള നിരവധി പേര്‍ക്കെതിരെയാണ് പോലീസ് ഇതിനോടകം കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....