പത്തനംതിട്ട : ബൂത്ത് കമ്മിറ്റികളുടെ താഴെ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് സംഘടനയെ അടിത്തട്ടു മുതല്‍ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം മലയാലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി വരും തെരഞ്ഞെടുപ്പു കളില്‍ വിജയത്തിനായി തീവ്രമായി ശ്രമിക്കുമെന്നും അച്ചടക്ക ലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്ട്, ഇ.കെ. സത്യവൃതന്‍ , ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, സണ്ണി കണ്ണം മണ്ണില്‍, എം.സി. ഗോപാലകൃഷ്ണപിള്ള, മണ്ഡലം ഭാരവാഹികളായ ശശിധരന്‍ പാറയരുകില്‍, അനില്‍ മോളുത്തറ, രേഷ്മ മദനന്‍ എന്നിവര്‍ പങ്കെടുത്തു.