കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കും ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബൂത്ത് കമ്മിറ്റികളുടെ താഴെ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് സംഘടനയെ അടിത്തട്ടു മുതല്‍ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം മലയാലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി വരും തെരഞ്ഞെടുപ്പു കളില്‍ വിജയത്തിനായി തീവ്രമായി ശ്രമിക്കുമെന്നും അച്ചടക്ക ലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്ട്, ഇ.കെ. സത്യവൃതന്‍ , ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, സണ്ണി കണ്ണം മണ്ണില്‍, എം.സി. ഗോപാലകൃഷ്ണപിള്ള, മണ്ഡലം ഭാരവാഹികളായ ശശിധരന്‍ പാറയരുകില്‍, അനില്‍ മോളുത്തറ, രേഷ്മ മദനന്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട്...

0
തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ...

ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ ഇന്നും തുടരും

0
മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം...