Sunday, April 20, 2025 7:32 pm

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിനെ ഉപദ്രവിക്കുകയും കാറിൽ വലിച്ചിഴക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിയെ നേരത്തെ വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് എയിംസിന് പുറത്ത് മദ്യപിച്ചെത്തിയയാൾ തന്നെ പീഡിപ്പിക്കുകയും 10-15 മീറ്ററോളം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്‌തതായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആരോപിച്ചിരുന്നു.

സംഭവത്തിൽ ഹരീഷ് ചന്ദ്രയെന്ന ആളെ ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്യുകയും ഇതിന് പിന്നാലെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. എല്ലാ കുറ്റങ്ങളും ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കൽ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) ഒഴികെയുള്ള എല്ലാ കുറ്റങ്ങൾക്കും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

“കുറ്റാരോപിതനെ ജയിലിടുന്നത് കൊണ്ട് പ്രയോജനമൊന്നും ലഭിക്കില്ലെന്നാണ് എന്റെ അഭിപ്രായം. അതനുസരിച്ച്, പ്രതിയായ ഹരീഷ് ചന്ദ്രയെ 50,000 രൂപയുടെ ബോണ്ടിന് തുല്യമായ തുകയുടെ ഒരു ആൾ ജാമ്യത്തോടുകൂടി പുറത്തുവിടുകയാണ്” മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സംഘമിത്ര പറഞ്ഞു. ജാമ്യത്തിന്റെ മറ്റ് ഉപാധികളും കോടതി അറിയിച്ചു. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും ആവശ്യമുള്ളപ്പോൾ അന്വേഷണത്തിൽ സഹകരിക്കണമെന്നും പ്രതിയോട് നിർദേശിച്ചു. പ്രതി തെളിവുകൾ നശിപ്പിക്കരുതെന്നും, വിലാസവും ഫോൺ നമ്പറും നൽകണമെന്നും നിർദേശിച്ച കോടതി പരാതിക്കാരിയെയോ അവരുടെ കുടുംബാംഗങ്ങളെയും മറ്റ് സാക്ഷികളെയും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ കാണുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്.

“ആരോപണം ഗൗരവ സ്വഭാവമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല, ജാമ്യാപേക്ഷ തീരുമാനിക്കുന്ന ഈ ഘട്ടത്തിൽ പ്രസക്തമായ പരിഗണനയാണ് ഇതെന്നതും ശരിയാണ്. എന്നിരുന്നാലും ഇത് മാത്രമല്ല പരിഗണിക്കേണ്ട ഒരേയൊരു ഘടകം. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണ്, ഈ ഘട്ടത്തിൽ ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ, പ്രതിയെ നേരത്തെയുള്ള വിചാരണയ്ക്ക് വിധേയനാക്കുന്നത് അനുവദനീയമല്ല എന്നതാണ് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വം” കോടതി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...