തിരുവല്ല : ഇരവിപേരൂരില്‍ മദ്യം ലഭിക്കാതെ അക്രമം നടത്തിയ യുവാവിനെ(30) എക്സൈസ് സംഘം റാന്നി എക്സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മദ്യം ലഭിക്കാതെവന്ന ഇയാള്‍ വീട്ടിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
വാര്‍ഡ് മെമ്പറും വീട്ടുകാരും ചേര്‍ന്ന് വിവരം എക്സൈസിനെ അറിയിച്ചു. റേഞ്ച് ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യനും സംഘവും യുവാവിനെ അനുനയിപ്പിച്ച് എക്സൈസ് ജീപ്പില്‍ കയറ്റി ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചു. തിരുവല്ല താലൂക്കിലെ പരാതികള്‍ എക്സൈസിന്റെ 9400069481, 0469-2747632, 2605684 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സജീവ് അറിയിച്ചു.
മദ്യം ലഭിക്കാതെ വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ എക്സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു
RECENT NEWS
Advertisment