തിരുവനന്തപുരം : ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തു മണിക്ക് കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. അഞ്ചുതെങ്ങ് പോലീസും വര്‍ക്കല ഫയര്‍ ആന്‍ഡ് റേസ്‌ക്ക്യു ടീമും സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.