ചെങ്ങന്നൂര്‍ : ആഡംബര കാറില്‍ നിന്ന് ചത്ത നായയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പേരിശ്ശേരിയില്‍ ഞായറാഴ്ച രാത്രി 7.30നാണ് സoഭവം. ഇതുകണ്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ ഓടിച്ചുപോയി. നായയുടെ കഴുത്തില്‍ ബെല്‍റ്റും ചങ്ങലയും ഉണ്ടായിരുന്നു.
പേരിശ്ശേരി തൃപ്പേരൂര്‍ കുളങ്ങര ക്ഷേത്രത്തിന് സമീപം വന്നുനിന്ന ആഡംബര കാറിനുള്ളില്‍നിന്നാണ് നായയെ റോഡിലേക്ക് തള്ളിയത്. തുടര്‍ന്ന് പുലിയൂര്‍ പഞ്ചായത്തംഗത്തെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയതായി സമീപവാസികള്‍ പറഞ്ഞു.