ചാവക്കാട് : മുതുവുട്ടൂർ രാജ ആശുപത്രി കാന്‍റീനിൽനിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കാന്‍റീൻ അടപ്പിച്ചു. പിഴയും ഈടാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് വേണ്ടി വാങ്ങിയ ഗ്രീൻപീസ് കറിയിലാണ് പല്ലിയെ കണ്ടത്.
ഉടൻ വിവരം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.പി സക്കീർ ഹുസൈർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശംഭു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി സോനേഷ് എന്നിവരെത്തി കാന്‍റീൻ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. കാന്‍റീൻ കരാറെടുത്ത് നടത്തുന്നത് പുറത്തുനിന്നുള്ള വ്യക്തിയാണ്.