കേരളപിറവി ദിനത്തിൽ എന്റെ പ്രിയപ്പെട്ട കൊച്ചു കേരളം എന്ന ഭീമൻ പുസ്തകവുമായി പ്രിയ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സമഗ്ര ശിക്ഷാ കേരള കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജുക്കേറ്റർ ആയ പ്രിയ പി. നായർ കേരളത്തെക്കുറിച്ച് തയ്യാറാക്കിയ ഭീമൻ ബുക്കിന്റെ പ്രകാശനം കേരളപ്പിറവി ദിനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ കോഴഞ്ചേരി ഗവ. ഹൈസ്കൂളിൽ നിർവഹിച്ചു. കോഴഞ്ചേരി ബി ആർ സി യിലെ നാരങ്ങാനം, കടമ്മനിട്ട ഗവ സ്കൂളുകളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ പ്രിയ ടീച്ചർ വരകളും ചിത്രങ്ങളും ചെറുവിവരണങ്ങളും അടങ്ങിയ കേരളത്തെ കുറിച്ചുള്ള ഒരു ഭീമൻ പുസ്തകം എന്റെ പ്രിയപ്പെട്ട കൊച്ചു കേരളം എന്ന പേരിൽ തയ്യാറാക്കിയത്.

കേരളത്തിന്റെ സമഗ്ര വിവരങ്ങൾ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മറ്റു കുട്ടികൾക്കും പ്രയോജനകരമാണ്. കഴിഞ്ഞവർഷം പത്താം ക്ലാസിലെ മലയാള പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഭിന്ന ശേഷിക്കുട്ടികൾക്ക് വേണ്ടി ടീച്ചർ ഒരു പുസ്തകം തയ്യാറാക്കിയിരുന്നു. അതിനു ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് ടീച്ചറിന്റെ ഈ പുതിയ പുസ്തകത്തിന്റെ പിന്നിലുള്ളത്. അധ്യാപനത്തോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ടീച്ചറിനു കഴിഞ്ഞ വർഷം ഏറ്റവും മികച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഡോ. ലെജു പി തോമസ് പുസ്തകം പരിചയപ്പെടുത്തി. കോഴഞ്ചേരി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഷിഹാബുദീൻ എസ്, സ്കുൾ പ്രഥമധ്യാപിക ഇഷാര, സി ആർ സി കോർഡിനേറ്റർ
അനൂപ് ടി പി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...