സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ മരണം ; മൃതദേഹം കണ്ടെത്തിയത് മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഇടപെടലിലൂടെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴക്കുപുറത്ത് സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച പാറ്റൂർ സ്വദേശി അനുവിന്റെ മൃതദേഹം മലയാലപുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായരുടെ സമയോചിതമായ ഇടപെടലിൽ കൂടി ആണ് കണ്ടെത്തുന്നത്. പുലർച്ചെ പാൽ സോസൈറ്റിയിൽ പാൽ കൊടുക്കാൻ പോയതായിരുന്നു പ്രസിഡന്റ്. അനു മരിച്ചുകിടന്ന തോട്ടിൽ സ്ഥിരമായി ആളുകൾ മാലിന്യം ഉപേക്ഷിക്കുന്നത് പതിവായതിനാൽ തോട്ടിൽ മാലിന്യം തള്ളിയിട്ടുണ്ടോ എന്ന് നോക്കുന്നതിനായി തോട്ടിലേക്ക് നോക്കിയ പ്രസിഡന്റ് കണ്ടത് തോട്ടിലെ വെള്ളത്തിൽ മറിഞ്ഞ് കിടക്കുന്ന സ്‌കൂട്ടറാണ്. ആദ്യം ഇത് എന്താണെന്ന് മനസിലായില്ല എങ്കിലും കുറച്ച് കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ആയിരുന്നു സ്‌കൂട്ടർ ആണെന്ന് മനസിലായത്. ഉടൻ തന്നെ സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയും ഇവർ കൂടി വന്ന് നോക്കുമ്പോൾ സ്‌കൂട്ടറിന് അടിയിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽ പെടുകയും ആയിരുന്നു. തുടർന്ന് മലയാലപുഴ പോലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...