ഇടുക്കി: ഇടുക്കിയില്‍ മെഷീന്‍ വാള്‍ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ കാല് മുറിഞ്ഞ് യുവാവ് മരിച്ചു. വള്ളക്കടവ് ജ്യോതി നഗര്‍ സ്വദേശി പുതിയാപറമ്പില്‍ തോമസ് ജോസഫ് ആണ് മരിച്ചത്. വണ്ടന്‍മേട് മാലിയിലാണ് സംഭവം. ഏലം എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറായിരുന്ന തോമസ് ജോസഫ് രണ്ടു ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മരം മുറിക്കുന്നതിനിടെ മുറിവേറ്റ് രക്തം വാര്‍ന്നാണ് തോമസ് മരിച്ചത്. മുറിച്ചിട്ട തടി കഷണങ്ങള്‍ തൊഴിലാളികള്‍ ചുമന്ന് കൊണ്ടു പോയ നേരത്ത് വാള്‍ ഉപയോഗിച്ച് ഇയാള്‍ തനിയെ തടി മുറിക്കുന്നതിനിടയില്‍ ഇടത്തേ കാലില്‍ വാള്‍ കൊണ്ട് മുറിയുകയായിരുന്നു. കാല്‍ പൂര്‍ണ്ണമായും അറ്റുപോകാറായ അവസ്ഥയില്‍ മുറിവേറ്റതോടെ രക്തം വാര്‍ന്നു പോയാണ് തോമസിന് മരണം സംഭവിച്ചത്. തൊഴിലാളികള്‍ തിരികെ എത്തിയപ്പോള്‍ മുറിവേറ്റ് കിടക്കുന്ന തോമസിനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.