കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അസം സ്വദേശിയായ യുവാവ് മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണന്‍ (23) ആണ് മരിച്ചത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 11നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് ഇല്ലെന്നാണ് പരിശോധനാ ഫലം. മൂന്നു തവണ പരിശോധന നടത്തിയിരുന്നു. കളമശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കഴിഞ്ഞ ആറു മാസമായി ജോലി ചെയ്തു വരികയായിരുന്നു ബിജോയ്. അഞ്ച് വര്‍ഷമായി ഇയാള്‍ കേരളത്തിലുണ്ടെന്നാണ് വിവരം.
ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി മരിച്ചു
RECENT NEWS
Advertisment