Thursday, May 8, 2025 3:23 pm

പത്തനംതിട്ട വലഞ്ചുഴിയിലെ 14 കാരിയുടെ മരണം ; പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ പ്രദീപ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വലഞ്ചുഴിയിൽ കഴിഞ്ഞ ദിവസം 14 കാരി ആവണി നദിയിൽ ചാടി ആത്മഹത്യ ചെയ്തതിൽ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ പ്രദീപ്. പെണ്‍കുട്ടി നദിയിലേക്ക് ചാടുമ്പോൾ സഹോദരൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും തന്റെ കൂടെയായിരുന്നുവെന്നും പ്രദീപ് പറയുന്നു. ആവണി ചാടിയതറിഞ്ഞാണ് സഹോദരനും താനും സംഭവസ്ഥലത്ത് എത്തിയത്. സംഭവം നടക്കുന്ന അന്ന് വലഞ്ചുഴി നടപ്പാലത്തിൽ വെച്ച് കേസിലെ ആരോപണ വിധേയനായ ശരത്തും കൂട്ടാളികളും ആവണിയുടെ പിതാവ് പ്രകാശിനെ ക്രൂരമായി മർദിച്ചിരുന്നു. ഇത് കണ്ട് മനംനൊന്താണ് പെൺകുട്ടി പുഴയിലേക്ക് ചാടിയതെന്നും സഹോദരൻ പറയുന്നു.

ആവണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പിതാവിനെ ശരത് മർദ്ദിച്ചതെന്നും നടപ്പാലത്തിൽ വെച്ച് തന്നെയും ആവണിയുടെ സഹോദരനെയും മർദ്ദിക്കാനും ശ്രമം നടത്തെന്നും പ്രദീപ് ആരോപിച്ചു. ആ സമയം താൻ കൈകൂപ്പി ശരത്തിനോടും കൂട്ടരോടും ഉപദ്രവിക്കരുത് എന്ന് പറഞ്ഞിരുന്നു. പോലീസ് ശരത്തിന് ജാമ്യം നൽകി വിട്ടയച്ചത് ശരിയായില്ലെന്നും ശരത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും പിതാവിന്റെ സഹോദരൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമായിരുന്നു അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അമേരിക്കയിലെ ലോക പ്രശസ്തമായ...

തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ പണിതുടങ്ങി

0
ചെറിയനാട് : മാവേലിക്കര-കോഴഞ്ചേരി റോഡിൽ തകർന്നുകിടക്കുന്ന ചെറിയനാട് റെയിൽവേ അടിപ്പാതയുടെ...

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

0
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം...